കേരളം

കോഴിക്കോട് ഉരുള്‍പ്പൊട്ടല്‍: 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍. വനത്തോട് ചേര്‍ന്ന വീടുകളില്‍ വെള്ളം കയറി, പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.

ശക്തമായി വെള്ളം കയറിയതിനെ തുടര്‍ന്ന് ആനക്കാംപൊയിലില്‍നിന്ന് 30 ഓളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ആറ് കുടുംബങ്ങള്‍ അകപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. എല്ലാവരെയും രക്ഷപെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 

തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലും നാശനഷ്ടമുണ്ടായി. മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് തുടരുന്നത്. ഇരവിഞ്ഞിപുഴയിലും ചാലിയാര്‍ പുഴയിലും വലിയ തോതില്‍ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തോടുകള്‍ക്ക് സമീപമുള്ള റോഡുകള്‍ വെള്ളത്തില്‍മുങ്ങി. തിരുവമ്പാടി മേഖലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കലക്ടര്‍ യുവി ജോസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍