കേരളം

വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; പി. ഡബ്ലു.ഡി എന്‍ജിനീയറെ ഓടിച്ചിട്ട് തല്ലി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് ഉടന്‍ മറുപടി ലഭിക്കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എന്‍ജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവില്‍ എന്‍ജിനിയര്‍ മതില്‍ ചാടി രക്ഷപ്പെട്ടു. 

മലപ്പുറം തിരൂര്‍ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ വിശ്രമ മന്ദിരവളപ്പില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എന്‍ജിനീയര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്.

തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രന്‍ റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി രാമചന്ദ്രന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എന്‍ജിനിയറുടെ ഓഫീസിലേക്ക് അയയ്ക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എന്‍ജിനിയ്ക്ക് മാറി അയയ്ക്കുകയായിരുന്നെന്ന വിവരം ചന്ദ്രാംഗദന്‍ പരാതിക്കാരനെ ധരിപ്പിച്ചു. അതിനിടെയാണ് പരാതിക്കാരന്‍ ചന്ദ്രാംഗദനെ കൈവച്ചത്. മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ എന്‍ജിനീയര്‍ ഓടുകയും മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു.

രാമചന്ദ്രനെതിരെ ചന്ദ്രാംഗദന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ചന്ദ്രാംഗദന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി