കേരളം

ശബരിമല: സ്ത്രീകളെ കയറ്റാതിരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ഭക്തര്‍ക്ക് വേണ്ടി നടത്തുന്ന സ്‌പെഷല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നു കെഎസ്ആര്‍ടിസി. ഇത്തരം നടപടി ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നും ഇങ്ങനെയുള്ള വിവേചനം പൊതുഗതാഗത സംവിധാനത്തില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.

ശബരിമല സ്‌പെഷല്‍ സര്‍വീസുകളില്‍ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണു കെഎസ്ആര്‍ടിസിയുടെ വിശദീകരണം. 

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നും കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ലോ ഓഫീസര്‍ പിഎന്‍ ഹേന സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്