കേരളം

എംഎല്‍എ ഗണേഷ് കുമാറിനെ ലിവറെടുത്ത് അടിച്ചെന്ന പരാതി കളവ്: സിഐ സാക്ഷിയെന്ന് യുവാവ്

സമകാലിക മലയാളം ഡെസ്ക്

അഞ്ചല്‍: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരുന്നു. ഇതേതുടര്‍ന്ന് മര്‍ദനമേറ്റ തനിക്കും അമ്മക്കുമെതിരെ പൊലീസ് കള്ളക്കേസ് ചമയ്ക്കുകയാണെന്ന് യുവാവ്. 

മര്‍ദനവമേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവും അമ്മയും ഗണേഷിനെ ലിവറെടുത്ത് അടിച്ചെന്നാണ് പരാതി. എന്നാല്‍ ഇത് കെട്ടിച്ചമച്ച സംഭവമാണെന്നും സംഭവസ്ഥലത്ത് സി ഐ ഉണ്ടായിരുന്നെന്നും യുവാവ് വ്യക്തമാക്കി. 

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു.

''ഞാനാടാ ഇവിടെ ഭരിക്കുന്നേ.. ഗണേഷ് ആരാണെന്ന് നിനക്കറിയില്ലേടാ, കൊന്നു കളയുമെടാ നിന്നെ''  വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് തന്നെ മര്‍ദിച്ച് അവശനാക്കുമ്പോള്‍ ഗണേഷ് കുമാര്‍ എംഎല്‍എ ആക്രോശിച്ചത് ഇങ്ങനെയന്ന്, മര്‍ദനമേറ്റു ചികിത്സയിലുള്ള യുവാവ് അനന്തകൃഷ്ണന്‍ പറഞ്ഞു.  നീ കേസിനു പോടാ എന്നു പറഞ്ഞ് അസഭ്യ വര്‍ഷമാണ് എംഎല്‍എ നടത്തിയതെന്ന് അനന്തകൃഷ്ണന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ചല്‍ അഗസ്ത്യാകോട് കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചു മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്. സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതോടെ ഗണേഷ് കുമാര്‍ പ്രകോപിതനായെന്നാണ് യുവാവ് പറയുന്നത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന