കേരളം

വോയിസ് ക്ലിപ്പില്‍ സ്ത്രീയുടെ ശബ്ദം; പൊലീസ് ഇക്കാര്യം അന്വേഷിച്ചില്ലെന്ന് ദീലിപ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ തെളിവായി സമര്‍പ്പിച്ചിട്ടുള്ള വോയിസ് ക്ലിപ്പില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും പൊലീസ് ഇത് അന്വേഷിച്ചിട്ടില്ലെന്നും നടന്‍ ദിലീപ് ഹൈക്കോടതിയില്‍. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ആരോപിച്ച്, സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ദിലീപീന്റെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാടു തേടി.

വോയിസ് ക്ലിപ്പില്‍ സ്ത്രീയുടെ ശബ്ദം വ്യക്തമാണെന്നും പൊലീസ് ഇത് അന്വേഷിക്കാതെ വിട്ടുകളയുകയായിരുന്നെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കേരള പൊലീസ് നടത്തിയ അന്വേഷണം പക്ഷപാതപരമാണ്. അതിനാല്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് ദിലീപ് വാദിച്ചു. 

സിബിഐ അന്വേഷണത്തിനുള്ള ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിചാരണ വൈകിപ്പിക്കാനുളള ശ്രമമാണ് ദീലീപ് നടത്തുന്നതെന്ന സര്‍ക്കാകര്‍ കോടതിയില്‍ പറഞ്ഞു. 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ എറണാകുളം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി അടുത്ത മാസം നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ