കേരളം

അടിമപ്പണിയുടെ കൂടുതല്‍ കഥകള്‍ പുറത്ത്: എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന്റെ വീട്ടില്‍ ടൈല്‍സ് ഒട്ടിക്കുന്നത് പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസിലെ ദാസ്യപ്പണിയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. എസ്എപി ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവിന്റെ വീട്ടിലും ദാസ്യപ്പണി. വീട്ടില്‍ ടൈല്‍സ് പതിപ്പിക്കാന്‍ പൊലീസുകാരെ നിയോഗിച്ചു. വിവാദമായപ്പോള്‍ നാളെമുതല്‍ വരണ്ടെന്ന് നിര്‍ദേശിച്ചു. രൈജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷനും ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും അറിയിച്ചു. 

മേലുദ്യോഗസ്ഥര്‍ക്കായി  ക്യാമ്പ് ഫോളോവേഴ്‌സിന് അടിമപ്പണി ചെയ്യേണ്ടിവരുന്ന വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയും അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. നേരത്തെ സംഭവം അതീവ ഗൗരവതരമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മേലുദ്യോസഗസ്ഥരായാലും നിയമത്തിന് അതീതരല്ലെന്നും പിണറായി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു