കേരളം

താമരശേരി ഉരുള്‍പൊട്ടല്‍; ശരീരഭാഗം കണ്ടെത്തി, ഏഴുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. കനത്ത മഴയെതുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. മൂന്ന് കുട്ടികളുടേതടക്കം ഏഴുപേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞത്. കാണാതായ ഏഴുപേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. 

ഇന്നാരംഭിച്ച തിരച്ചിലിനിടയില്‍ ശരീരഭാഗം കണ്ടെത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം മരച്ചനിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടേതാണെന്നാണ് സംശയിക്കുന്നത്. കാലിന്റെ ഭാഗമാണ് തിരച്ചിലില്‍ കണ്ടെത്താനായത്. 

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവില്‍ അഞ്ച് വീടുകളാണ് തകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്