കേരളം

കേരള മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന ഫലം പുറത്ത്; എന്‍ജീനീയറിംഗില്‍ അമല്‍ മാത്യു, മെഡിസിനില്‍ ജസ്മരിയാ ബെന്നി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം സ്വദേശി ജസ്മരിയാ ബെന്നി ഒന്നാം റാങ്ക് സ്വന്തമാക്കി. സമ്രീന്‍ ഫാത്തിമ, സെബാമ മാളിയേക്കല്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. എസ് സി വിഭാഗത്തില്‍ രാഹുല്‍ അജിത്തും എസ് ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തും ഒന്നാം റാങ്ക് സ്വന്തമാക്കി. 

ആര്‍കിടെക്ചറില്‍ അഭിരാമി ആര്‍ , അഹമ്മദ് ഷബീര്‍ , കെ അനസ് എന്നിവര്‍ ആദ്യ മൂന്ന് റാങ്കുകള്‍ സ്വന്തമാക്കി. ഫാര്‍മസിയില്‍ നിര്‍മ്മല്‍ ജെ ആണ് ഒന്നാമതെത്തിയത്.


എഞ്ചിനീയറിങ്ങില്‍ ആണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ മെഡിക്കലില്‍ പെണ്‍കുട്ടികളാണ് ആദ്യറാങ്കുകളിലെത്തിയത്. 48,000 കുട്ടികളാണ് ഇത്തവണ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മെഡിക്കല്‍- എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്‌മെന്റ് ഈ മാസം 30 ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ