കേരളം

തുള്ളി വെള്ളം പോലും ലഭിക്കാത്ത ഉപഭോക്താവിന് അഞ്ഞൂറ് രൂപയുടെ ബില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരില്‍ കണക്ഷന്‍ എടുത്തു രണ്ടു മാസം കഴിഞ്ഞിട്ടും തുള്ളി വെള്ളം പോലും ലഭിക്കാത്ത ഉപഭോക്താവിന് അഞ്ഞൂറ് രൂപയുടെ ബില്‍. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതിയകാവ് വര്‍ത്തൂര്‍ നീലിമയില്‍ സി.സുകുമാരപിള്ളയ്ക്കാണു തുള്ളിവെള്ളം പോലും നല്‍കാതെ അഞ്ഞൂറ് രൂപയുടെ ബില്‍ നല്‍കി ജലഅതോറിറ്റി ഞെട്ടിച്ചത്. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ മടവൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളപദ്ധതി കമ്മിഷന്‍ ചെയ്തതിനു ശേഷമാണു സുകുമാരപിള്ള കണക്ഷന്‍ എടുത്തത്. റോഡില്‍ നിന്ന് അല്‍പം ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്.

നേരത്തേ ഉണ്ടായിരുന്ന ദേവേശ്വരം പദ്ധതിയില്‍ നിന്നാണ് കണക്ഷന്‍ നല്‍കിയത്. നിലവിലെ കുടിവെള്ള പദ്ധതിയുമായി പുതിയ പദ്ധതി കൂട്ടിയോജിപ്പിക്കുമെന്ന ജലഅതോറിറ്റിയുടെ ഉറപ്പ് വിശ്വസിച്ചാണ് ഇദ്ദേഹം കണക്ഷന്‍ എടുത്തത്. അതോറിറ്റിയുടെ ഉറപ്പ് പാലിക്കാതെ വന്നതിനാലാണ് കണക്ഷന്‍ എടുത്തിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും വെള്ളം കിട്ടാത്തതിന്റെ കാരണം. അതോറിറ്റിയുടെ വാക്ക് വിശ്വസിച്ചു കണക്ഷന്‍ എടുത്ത നിരവധി പേര്‍ക്ക് ഇനിയും വെള്ളം കിട്ടുന്നില്ലെന്നാണു പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്