കേരളം

ബീഫ് ഫെസ്റ്റിവലിന്റെ പേരില്‍ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവം: 14 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേന്ദ്രം പുറത്തിറക്കിയ ഗോവധ നിരോധന വിജ്ഞാപനത്തിന് എതിരെ പ്രതിഷേധിച്ച് കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില്‍ 14 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയാണ് കേസിലെ ഒന്നാം പ്രതി. അഴീക്കോട് മണ്ഡലം പ്രസിഡണ്ട് ഷറഫുദീന്‍ കട്ടാമ്പള്ളി,കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി.സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെ പ്രതികള്‍.കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് പി എ ഹരി,ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് വി കെ ഷമീജ് പെരളശ്ശേരി,കെ എസ് യു മുന്‍ ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ്,കെ എസ് യു സംസ്ഥാന സെക്രട്ടറി എം കെ വരുണ്‍,യൂത്ത് കോണ്‍്രസ് പ്രവര്‍ത്തകരായ ധനില്‍,സി നിസാം,എ സുബീഷ്,ഷമ്മാസ്,സുജിന്‍ എന്നിവരാണ് അഞ്ചു മുതല്‍ 13 വരെയുള്ള പ്രതികള്‍.അറവ് നടത്തിയ കാട്ടാമ്പള്ളി സ്വദേശി മുത്തലിബ് പതിനാലാം പ്രതിയാണ്.

2017 മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘിപ്പിച്ച ബീഫ് ഫെസ്റ്റിലാണ് പരസ്യ കശാപ്പ് നത്തിയത്.കാളകുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്തതിനെതിരെ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റിന്റെ അുമതിയോടെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്.

സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വോഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.ആദ്യം ഒന്‍പതുപേരെയും പിന്നീട് വീഡിയോ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചു പേരെയും അറസ്റ്റ് ചെ്തു.അന്യായമായ സംഘം ചേരല്‍.പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പൊതുസ്ഥലത്തെ കശാപ്പ്,വളര്‍ത്തു മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ തടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.കശാപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം ദേശീയ തലത്തില്‍ വിവാദമായിരുന്നു.കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്