കേരളം

സ്ത്രീയെ ബൈക്കില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ബൈക്കില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നരയമ്പാറയിലെ റിയാസിനെ (27) മട്ടന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം ആറോടെ ചാവശേരി കൂരന്‍മുക്കിലായിരുന്നു സംഭവം. പെരുന്ത്രച്ചാല്‍ സ്വദേശിനിയായ 46 കാരിയെയാണ് റിയാസ് അപമാനിക്കാന്‍ ശ്രമിച്ചത്. കൂരന്‍മുക്കില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകവെ റിയാസ് നിര്‍ബന്ധിച്ച് ബൈക്കില്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനിടെ വീണു സ്ത്രീക്കു പരിക്കേറ്റിരുന്നു.

മട്ടന്നൂര്‍ ജുഡിഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ