കേരളം

നാട്ടുകാരെ ഓടിച്ചിട്ടു കടിച്ച തെരുവു നായയ്ക്കു പേ വിഷബാധയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, പരിഭ്രാന്തിയില്‍ ഒരു ഗ്രാമം

സമകാലിക മലയാളം ഡെസ്ക്

പറവൂര്‍: പറവൂര്‍ മേഖലയില്‍ പതിനഞ്ചു പേരെ ഓടിച്ചിട്ടു കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ ഉള്ളതായി സൂചന. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണു ഇക്കാര്യത്തില്‍ സൂചന ലഭിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. 

മനക്കോടം, കൂട്ടുകാട്, ഭരണിമുക്ക്, ചാലിപ്പാലം ഭാഗങ്ങളിലാണ് നായ ഓടിച്ചിട്ടു നാട്ടുകാരെ കഴിച്ചത്. പേ വിഷബാധയുണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. നായുടെ ആക്രമണത്തിന് ഇരയായവര്‍ ചികിത്സ തേടിയിട്ടുണ്ട്.

ഒരിടവേളയ്ക്കുശേഷം ഉണ്ടായ തെരുവുനായ് ആക്രമണം നാടിനെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഭയന്നാണു നാട്ടുകാര്‍ പുറത്തിറങ്ങുന്നത്. പറവൂര്‍ മേഖലയില്‍ ഒട്ടേറെപ്പേര്‍ക്കു നായയുടെ ആക്രമണത്തില്‍ മുന്‍പു പരുക്കേറ്റിട്ടുണ്ട്. കുറച്ചുകാലമായി ഇത്തരം സംഭവങ്ങള്‍ കുറവായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവം നാട്ടില്‍ വീണ്ടും ഭീതിയുണര്‍ത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു