കേരളം

ബ്രസീല്‍-അര്‍ജന്റീന ഫാന്‍സുകാര്‍ തമ്മിലടിച്ചു; അന്തംവിട്ട് വധുവിന്റെ വീട്ടുകാര്‍ വന്ന വഴി ഓടി 

സമകാലിക മലയാളം ഡെസ്ക്

കളമശ്ശേരി:  റഷ്യയിലെ സൂചി മൈതാനത്തില്‍ പന്തുരുളുന്നതിനും മുന്നേ തുടങ്ങിയതാണ് ഫാന്‍സുകാരുടെ പോര്‍വിളികള്‍. മത്സരം തുടങ്ങിയതോടെ ഈ
ഫാന്‍സ്‌യുദ്ധം പതിന്മടങ്ങ് ശക്തിപ്രാപിക്കുകയും ചെയ്തിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ കളമശ്ശേരിയില്‍ ഈ പോര്‍വിളി തമ്മിലടിയിലാണ് കലാശിച്ചത്. സിപിഎം ഓഫീസില്‍ ബിഗ് സ്‌ക്രിനില്‍ കളി ആസ്വദിക്കുന്നതിനിടയിലാണ് ബ്രസീല്‍, അര്‍ജന്റീന ഫാന്‍സുകാര്‍ തമ്മിലടിച്ചത്. സിപിഐ-സിപിം പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു ഫാന്‍സ്‌പോര്.  

സംഭവം നടന്നത് സിപിഎം ഓഫീസിന് തൊട്ടടുത്തുള്ള യുവാവിന്റെ വീട്ടില്‍ വിവാഹം ഉറപ്പിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ എത്തിയ സമയത്തായിരുന്നു.   അമ്പതിലധികം യുവാക്കള്‍ തമ്മിലടിക്കുന്ന കഴ്ചകണ്ടാണ് വധുവിന്റെ വീട്ടുകാര്‍ ഇവിടേക്കെത്തിയത്. ഇതുകണ്ടതും വണ്ടിയില്‍ നിന്നിറങ്ങാന്‍ പോലും ധൈര്യപ്പെടാതെ മുളവുകാടുനിന്നെത്തിയ ഇവര്‍ വന്ന വഴി തന്നെ മടങ്ങി. വീടിനുള്ളിലായിരുന്നതിനാല്‍ യുവാവും വീട്ടുകാരും ഇതൊന്നും അറിഞ്ഞുമില്ല. ഇത്രയൊക്കെ  നടന്നിട്ടും ഫാന്‍സ്‌പോര്  അവിടെയും അവസാനിച്ചില്ല. മഞ്ഞുമ്മല്‍ ആശുപത്രിയില്‍ എത്തിയിട്ടും ബ്രസീല്‍ അര്‍ജന്റീന യുദ്ധം തുടര്‍ന്നു. അടിപിടി കണ്ട് അങ്കലാപ്പിലായ വധുവിന്റെ  വീട്ടുകാര്‍ കല്യാണാലോചന  തുടരണോ എന്ന ആശങ്കയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത