കേരളം

കോട്ടക്കുന്ന് പാര്‍ക്കില്‍ കണ്ടത് ജസ്‌നയെ അല്ലെന്ന് പാര്‍ക്ക് മാനേജര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാണാതായ ജസ്‌നയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം ഇന്നലെ മലപ്പുറത്തെത്തിയിരുന്നു. ജസ്‌ന മറ്റൊരു കുട്ടിക്കൊപ്പം മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ എത്തിയെന്നായിരുന്നു വിവരം. എന്നാല്‍ പാര്‍ക്കിലെത്തിയതു ജസ്‌നയല്ലെന്നു കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മാനേജര്‍ പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് മൂന്നിന് രാവിലെ 11 മുതല്‍ എട്ട് വരെ ജസ്‌ന പാര്‍ക്കിലുണ്ടായിരുന്നെന്ന് പാര്‍ക്കിലെ ജീവനക്കാരും സന്ദര്‍ശകരുമായിരുന്നു പൊലീസിന് അറിയിച്ചത്. രണ്ട് വലിയ ബാഗുകളും പെണ്‍കുട്ടികളുടെ കൈയിലുണ്ടായിരുന്നെന്നും ദീര്‍ഘ ദൂരയാത്രകഴിഞ്ഞു വന്നതുപോലെയായിരുന്നു അവരെന്നും വ്യക്തമാക്കിയിരുന്നു.

മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജസ്‌നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോയും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ഫോട്ടോ ജസ്‌നയല്ലെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും ജസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാര്‍ക്ക് മാനേജര്‍ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി