കേരളം

ജനകോടികളുടെ വിശ്വാസം കയ്യിലെടുക്കാന്‍ വീണ്ടും അറ്റ്‌ലസ് രാമചന്ദ്രന്‍: അറ്റ്‌ലസ് ദുബായ് ഷോറൂം ഉടന്‍ തുറക്കും

സമകാലിക മലയാളം ഡെസ്ക്

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അറ്റ്‌ലസ് രാമചന്ദ്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. മൂന്നുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചതിന് ശേഷം അദ്ദേഹം ജയില്‍മോചിതനായത് ഈ മാസം ആദ്യ വാരമാണ്. ഇപ്പോള്‍ അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി.

ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ എട്ടിനോ പത്തിനോ ബാങ്ക് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നു രാമചന്ദ്രന്‍ അധികൃതരെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി