കേരളം

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറിവ് ഉണങ്ങിയിട്ടില്ല; യുഡിഎഫ് യോഗത്തിനില്ലെന്ന് സുധീരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുന്നു എന്ന് വ്യക്തമാക്കി കൊണ്ടാണ് സുധീരന്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

കേരള കോണ്‍ഗ്രസിനെ വീണ്ടും മുന്നണിയില്‍ എടുത്തതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരം യുഡിഎഫ് കണ്‍വീനറെ സുധീരന്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പ്രതികരിച്ചു. 

അടുത്തിടെ,കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നുമുളള വി.എം. സുധീരന്റെ വിമര്‍ശനം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനുണ്ടായ കാരണങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുമ്പോഴാണ് സുധീരന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതില്‍ പിഴവു വന്നു. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും സുധീരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു