കേരളം

ഗര്‍ഭിണിയായ പശു ഓടയില്‍ വീണു; ഒടുവില്‍ രക്ഷിച്ചത് ഓട പൊളിച്ച് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ഭയന്നോടി ദേശീയപാതയോരത്തെ ഓടയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ ഒടുവില്‍ അഗ്നിശമനസേനയെത്തി രക്ഷിച്ചത് ഓട പൊളിച്ച്. ആലപ്പുഴ, ചേര്‍ത്തലയില്‍ എസ്എന്‍ കോളെജിന് സമീപമുള്ള ഓടയില്‍ വീണ പശുവിനെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. 

വൈദ്യുതി തൂണില്‍ കെട്ടിയിരുന്ന പശു പുല്ലു മൂടികിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. റോഡിലൂടെ പോയ യാത്രക്കാരാണ് അഗ്നിശമന സേനയെ  വിവരമറിയിച്ചത്. അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഇടുങ്ങിയ ഓടയ്ക്കുള്ളില്‍ അകപ്പെട്ടുപോയ പശുവിനെ നാട്ടുകാരുടെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  പിന്നീട് ജാക്ക് ഹാമര്‍ ഉപയോഗിച്ച് ഓടയുടെ ഒരു ഭാഗം  പൊളിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. വലതുകാലിനും മുതുകിനും പരുക്കേറ്റ് നടക്കാനാവാത്തവിധം അവശയായ പശുവിന് മൃഗാശുപത്രി ജീവനക്കാരന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു