കേരളം

ചെങ്ങന്നൂരില്‍ വാഹനാപകടം; സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് മരണം

സമകാലിക മലയാളം ഡെസ്ക്

മുളക്കഴ:ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ അഞ്ചുപേര്‍മരിച്ചു. കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹിം,ബാബു ഇബ്രാഹിം,ആസാദ്,കെ.ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. 

അപകടത്തില്‍ നിരവധി ബസ് യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഗീത ജോസഫ്,ആസാദ്,ഏലിയാമ്മ,കോയ,ജാഫര്‍ എന്നിവരാണ് പരിക്കേറ്റത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും ഖലാസി തൊഴില്‍ ചെയ്യുന്നവരാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു