കേരളം

ജോലിസമയം കഴിഞ്ഞു, രണ്ടുവയസുകാരിയുടെ പ്ലാസ്റ്റര്‍ പകുതി മുറിച്ച് ആശുപത്രി ജീവനക്കാരി മടങ്ങി

സമകാലിക മലയാളം ഡെസ്ക്

വൈക്കം: ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റര്‍ പകുതി മുറിച്ചിട്ട ശേഷം ആശുപത്രി ജീവനക്കാരി മടങ്ങിയതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയില്‍ രണ്ടുവയസുകാരിയായ മകളുമായി എത്തിയ ദമ്പതികളുടെതാണ് പരാതി.

മകളുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കിത്തുടങ്ങിയ ശേഷം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ താന്‍ പോകുന്നുവെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാരി ജോലി അവസാനിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ സുധീഷ് പറയുന്നു.

 കുറേ നേരം കാത്തുനിന്നിട്ടും ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ആളുകള്‍ ബഹളം വച്ചതോടെയാണ് അടുത്ത ജീവനക്കാരനെത്തി പ്ലാസ്റ്റര്‍ നീക്കിയത്.നടക്കുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുകളുള്ളയാളാണ് സുധീഷ്. ഡോക്ടറുടെ മുറിക്ക് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് താന്‍ ഇരുന്നത്. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഭാര്യയെയും കുട്ടിയെയും കാണാതായപ്പോഴാണ് അന്വേഷിച്ചതെന്നും സുധീഷിന്റെ പരാതിയില്‍ പറയുന്നു. ജീവനക്കാരിക്കെതിരെ വൈക്കം പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു