കേരളം

പിണറായിയുടെ കാല് അടിച്ചൊടിച്ചു ജയിലില്‍ തള്ളിയപ്പോള്‍ ഇഎംഎസ് ഒരക്ഷരം മിണ്ടിയില്ല; സിപിഎം അടിയന്തരാവസ്ഥയില്‍ ഭയന്നു മാളത്തില്‍ ഒളിച്ചവരെന്ന് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്തു പിണറായി വിജയന്റെ കാല് അടിച്ചൊടിച്ച് ജയിലില്‍ തള്ളിയതിനെതിരെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇഎംഎസ് ഒരക്ഷരം ഉരിയാടുകയോ നിയമസഭയില്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയോ ചെയ്തില്ലെന്നു ബിജെപി ന തോവ് പിഎസ് ശ്രീധരന്‍പിള്ള. അടിയന്തരാവസ്ഥാക്കാലത്ത് ഭയന്നു മാളത്തില്‍ ഒളിച്ചവരാണു ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാടിയവരെന്ന ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്ത്യയില്‍ ഒരു പെണ്‍ ഹിറ്റ്‌ലര്‍ പിറന്നുവെന്നാണ് ഇന്ദിരാ ഗാന്ധിയെപ്പറ്റി എകെജി പറഞ്ഞത്. ആ എകെജി ഇടതുപക്ഷത്തിന്റെ അപകടകരമായ മൗനത്തില്‍ സങ്കടപ്പെട്ടിരുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 'അടിയന്തരാവസ്ഥയിലെ കാളരാത്രികള്‍' അനുസ്മരണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുഴുവന്‍ ഏകാധിപതിക്കെതിരെ വോട്ട് ചെയ്തപ്പോള്‍ കേരളത്തിലെ 20 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജിപ്പിച്ചവരാണു പ്രബുദ്ധരായ മലയാളികള്‍. ഇപ്പോള്‍ മലയാളികള്‍ പശു ബെല്‍റ്റ് എന്ന് ആക്ഷേപിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് ഏകാധിപതിയെ തൂത്തെറിഞ്ഞതെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്