കേരളം

മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ മാത്രമല്ല;നിരോധിത ആന്റിബയോട്ടിക്കുകളും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ മാത്രമല്ല, ആന്റിബയോട്ടിക്കുകളും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ നിന്നെത്തുന്ന ചെമ്മീനുകളിലാണ് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

നിരോധിച്ച ആന്റിബയോട്ടിക്കുകളുടെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. വളര്‍ച്ച വേഗത്തിലാക്കാനാണ് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത്. ഇരുപതിലേറെ ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്. 

കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ ചെമ്മീന്‍ പിടികൂടിയിരുന്നു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.

കൊല്ലം ആര്യങ്കാവില്‍ നിന്നും പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. രാമേശ്വരം, തൂത്തുക്കുടി എന്നി ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന മത്സ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടൂതല്‍ വ്യക്ത വരുകയുളളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പാലക്കാട് പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുളളതായി അധികൃതര്‍ സ്ഥിരീകരിച്ചു.

 മീനില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മായം ചേര്‍ക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമഭേദഗതി വേണം. ഭക്ഷ്യസുരക്ഷ കേന്ദ്രനിയമം ആയതിനാല്‍ സംസ്ഥാനത്തിന് പരിമിതിയുണ്ട്. നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍