കേരളം

മീന്‍ സ്വര്‍ണ്ണം വെളുപ്പിച്ച സംഭവം വീണ്ടും; ഇക്കുറി മോതിരമല്ല വള 

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: മീന്‍ വൃത്തിയാക്കുന്നതിനിടെ സ്വര്‍ണ്ണം വെള്ളിയായ സംഭവം വീണ്ടും. തിരൂരില്‍ വീട്ടമ്മയുടെ ഒരുപവന്റെ വളയാണ് മീന്‍ വൃത്തിയാക്കിയതിനെതുടര്‍ന്ന് വെള്ളി നിറമായത്. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ നത്തോലി മീന്‍ കറിവയ്ക്കാനായി വൃത്തിയാക്കിയപ്പോഴാണ് കൈയ്യില്‍ ധരിച്ചിരുന്ന വളയുടെ നിറം മാറിയത്. 

കറി മകള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം സ്‌കൂളിലേക്ക് നല്‍കിവിട്ടതിന് ശേഷമാണ് വളയുടെ നിറമാറ്റം ശ്രദ്ധയില്‍പെട്ടത്. ഫോര്‍മാലിന്‍ ഉപയോഗത്തെകുറിച്ചൊക്കെ സ്ഥിരമായി വരുന്ന വാര്‍ത്ത തങ്ങളെ ഭീതിയിലാക്കിയെന്നും സംഭവം അറിഞ്ഞയുടന്‍ മകളെ വിളിച്ച് കറി നശിപ്പിച്ചുകളയാന്‍ പറഞ്ഞെന്നും വീട്ടമ്മ പറഞ്ഞു. ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും പരിശോധനകള്‍ക്കായി മീനിന്റെ സാംപിള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി