കേരളം

മൊബൈല്‍ ചതിച്ചു, ഓണ്‍ലൈന്‍ ടിക്കറ്റ് കാണിക്കാന്‍ കഴിഞ്ഞില്ല; യാത്രക്കാരന് അനധികൃത പിഴ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ട്രെയിന്‍ യാത്രയ്‌ക്കെടുത്ത ടിക്കറ്റ് ഫോണ്‍ കേടായതിനെതുടര്‍ന്ന് കാണിക്കാന്‍ കഴിയാതിരുന്നതിനാല്‍ യാത്രക്കാരനില്‍ നിന്ന് അനധികൃത പിഴ ഈടാക്കിയെന്ന് പരാതി. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്തപ്പോള്‍ ഫോണില്‍ ലഭിച്ച ടിക്കറ്റ് സന്ദേശം കാണിക്കാന്‍ കഴിയാതിരുന്നതിനാല്‍ ടിടിഇ പിഴ ഈടാക്കുകയായിരുന്നെന്നാണ് തൃശ്ശൂര്‍ സ്വദേശി ജെയിന്റെ പരാതി. 

ഇത്തരം സാഹചര്യത്തില്‍ യാത്രക്കാരന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ടിടിഇയ്ക്ക് കഴിയുന്ന സാഹചര്യം ഉണ്ടായിട്ടും ഇത് ഉപയോഗപ്പെടുത്താതെ തന്നോട് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ജെയിന്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി 270രൂപ പിഴയീടാക്കിയ ടിടിഇ മറ്റൊരു ട്രെയ്‌നില്‍ യാത്രതുടര്‍ന്നു. 

പരാതിപ്പെട്ടപ്പോള്‍ തൃശ്ശൂര്‍ സ്‌റ്റേഷനില്‍ എത്തിയാല്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു റെയില്‍വെയുടെ കോമേഴ്‌സ്യല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ടിടിഇയ്‌ക്കെതിരെ ഇവിടെ പരാതിപ്പെട്ടെന്നും യാത്രക്കാരന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണം നടത്തുമെന്നും കോമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു