കേരളം

കൊട്ടാരക്കരയില്‍ ട്രയിനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

സമകാലിക മലയാളം ഡെസ്ക്


കൊട്ടാരക്കര: കൊട്ടാരക്കരയില്‍  യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രയിനില്‍ വെച്ചാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയെ ഗുരുതര പരുക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ആസിഡ് ഒഴിച്ച യുവാവ് ട്രയിനില്‍ നിന്ന് ഇറങ്ങിയോടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു

കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുനലൂര്‍ പാസഞ്ചര്‍ ട്രയിന്‍ പുറപ്പെടുമ്പോഴായിരുന്നു യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയുടെ അലറിക്കരച്ചില്‍ കേട്ടാണ് യാത്രക്കാര്‍ ഓടിക്കൂടിയത്. ആക്രമണത്തെ തുടര്‍ന്ന്  യുവതിയുടെ ഒരു വശം മുഴുവന്‍ പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

അതേസമയം ആസിഡ് ഒഴിച്ച യുവാവിനെ പൊലീസ് പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം