കേരളം

നടിയെ ആക്രമിച്ച് കേസ്: വിചാരണ 14ന് ആരംഭിക്കും; ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈമാസം പതിനാല് നടപടി ക്രമങ്ങള്‍ ആരംഭിക്കും. പതിനാലാം തിയ്യതി എല്ലാ പ്രതികളും ഹാജരാകാണം. ദിലീപ് ഉള്‍പ്പെടയുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ്  കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ നടപടികളിലേക്ക് കോടതി കടക്കുന്നതിനുമുന്‍പായി പ്രതിഭാഗം വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വനിതാ ജഡ്ജിയുടെ സാമിപ്യത്തില്‍ വേണം വിചാരണയെന്ന ആവശ്യവുമായി ആക്രണത്തിന് ഇരയായ നടി തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പതിനാലിന്  വിചാരണ നടപടികള്‍ ആരംഭിക്കുമോ എന്നും ആശങ്കയുണ്ട്. 

കൂട്ടബലാത്സംഗം, ഗൂഢാലോചന, പ്രേരണ, തട്ടിക്കൊണ്ടുപോകല്‍ അടക്കം 16 വകുപ്പുകള്‍ ചേര്‍ത്താണ് ദിലീപിനെതിരെയുള്ള കുറ്റപത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി