കേരളം

ഷുഹൈബ് വധത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ്, രജത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിനുള്ള ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളാണ് രജത് എന്നും പൊലീസ് സൂചിപ്പിച്ചു.

മട്ടന്നൂര്‍ കണ്ണോത്തുംചാലിലെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് സഞ്ജയിനെ പൊലീസ് പിടികൂടുന്നത്. കൊലയ്ക്ക് ഉപയോഗിച്ചശേഷം ബാക്കി വന്ന ബോംബും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സഞ്ജയ് ആണ് കൊലപാതകത്തിന് നിര്‍ണായക സഹായങ്ങള്‍ നല്‍കിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.  

കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മൂന്ന് വാളുകള്‍ ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. ഷുഹൈബ് ആക്രമിക്കപ്പെട്ട എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തതിന് ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിറ്റേന്നാണ് ആയുധങ്ങള്‍ പൊലീസ് കണ്ടെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ