കേരളം

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; കെ സുധാകരന്‍ ബിജെപിയിലേക്കോ? 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരുന്നതിന് പിന്നാലെ കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ബിജെപിയിലേക്ക് ചേരുമെന്ന വിവാദ പ്രസ്താവനയുമായി പി ജയരാജന്‍ രംഗത്ത്. ഇന്ന് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ ഇ പി ജയരാജനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ സുധാകരനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത് എത്തിയത്. 

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യവുമായി സുധാകരന്റെ സത്യാഗ്രഹപന്തലില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ബിജെപിയിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായാണ്. സുധാകരന്റെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാട്ടില്‍ പ്രചരിക്കുന്ന കാര്യം പറയാന്‍ ഞാ്ന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത് ചെന്നൈയില്‍ വെച്ചാണ്. കുറച്ച്കൂടി കാത്തിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സുധാകരനോട് പറഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയരാജന്‍ വാര്‍്ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

മാസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ പോയി കെ സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയതായും ബിജെപി നേതാക്കള്‍ കാത്തിരിക്കാന്‍ സുധാരകരനോട് പറഞ്ഞതായുമാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് സത്യാഗ്രഹ പന്തലില്‍ ബിജെപി നേതാക്കള്‍ എത്തിയത്. കണ്ണൂരില്‍ ചുവപ്പ് ഭീകരതയാണെന്ന് വരുത്തി തീര്‍ക്കാനായി ഇവര്‍ തമ്മിലുളള അവിശുദ്ധ സഖ്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി