കേരളം

മുഖ്യമന്ത്രി ഇന്ന് മധുവിന്റെ വീട്ടിലെത്തും; കൊലപാതകത്തില്‍ പൊലീസ് പങ്ക് അന്വേഷിക്കണമെന്ന് ആദിവാസി സമരസമിതി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മോഷണമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളി 'കില' കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിന്റെ വീട് സന്ദര്‍ശിക്കും. 

അതേസമയം കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി.  ആദിവാസി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ വോണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മധുവിന്റെ കൊലവപാതകത്തില്‍ പൊലീസ് പലകാര്യങ്ങളും മറച്ചുവയ്ക്കുന്നു. നാട്ടുകാര്‍ പിടികൂടിയതിന് ശേഷം ഒരുമണിക്കൂറോളം മധു നടന്നിട്ടുണ്ട്. ഒരു മണിക്കൂറോളം മുക്കാലി ജംങ്ഷനില്‍ നിന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ മരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ആദിവാസി സമരസമിതി ആരോപിക്കുന്നു. സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി