കേരളം

സിപിഐ സമ്മേളനറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍: കാനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ എന്ന് കാനം വിമര്‍ശിച്ചു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുളള മറുപടി പ്രസംഗത്തിലാണ് കാനത്തിന്റെ രൂക്ഷ വിമര്‍ശനം. 

ഇതിനിടെ എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയം നേതൃത്വം ഇടപെട്ട് തിരുത്തി. വിപുലീകരണം എന്ന പ്രയോഗം ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കുന്നുവെന്ന് ചൂണ്ടികാണിച്ചായിരുന്നു നേതൃത്വത്തിന്റെ ഇടപെടല്‍. വി  പി ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം വിട്ടുപോയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി തിരുത്താന്‍ നേതൃത്വം നിര്‍ദേശിച്ചു. മുന്നണി വിപുലീകരണം സംബന്ധിച്ച സംശയകരമായ പരാമര്‍ശം പ്രമേയത്തിലുണ്ടെന്ന് കാനം രാജേന്ദ്രന്‍ ചൂണ്ടികാട്ടി. ഇത് നീക്കി പുതുക്കിയ പ്രമേയം അവതരിപ്പിക്കണമെന്ന് കാനം നിര്‍ദേശിക്കുകയായിരുന്നു. 

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നതല്ല പ്രമേയമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുത്തല്‍. വിട്ടുപോയ ആര്‍എസ്പി, ജെഡിയു എന്നിവരെ ഉള്‍പ്പെടുത്തി പുതുക്കിയ പ്രമേയം അവതരിപ്പിക്കാനാണ് നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ