കേരളം

കാട്ടാനയുടെ ആക്രമണത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കേരള അതിര്‍ത്തിയോടു ചേര്‍ന്ന നാഗര്‍ഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മണികണ്ഠനാണ് (45)മരിച്ചത്. കാട്ടുതീ ഉണ്ടായ കേരള അതിര്‍ത്തിയിലെ കക്കനംകോട്ട വനത്തില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം.

വെള്ളിയാഴ്ചയാണ് ഇവിടെ കാട്ടുതീ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ മണികണ്ഠനു നേരെ കാട്ടില്‍നിന്നു വന്ന കൊമ്പനാന പാഞ്ഞെടുക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വച്ചെങ്കിലും ആന മണികണ്ഠനെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ആന പിന്തിരിഞ്ഞപ്പോള്‍ ഇദ്ദേഹത്തെ എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി