കേരളം

രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസ് സംഘത്തിന് നേരെ ലോറി പാഞ്ഞു കയറി; പൊലീസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്ന പൊലീസുകാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു പൊലീസുകാരന്‍ മരിച്ചു. പൊലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. എസ്‌ഐ വേണുഗോപാല്‍,എഎസ്‌ഐ അശോകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. 

പുലര്‍ച്ചെ എംസി റോഡിലാണ് സംഭവം നടന്നത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റിലിടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം.

അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍പ്പെട്ട കാര്‍ തകര്‍ത്ത് ലോറി പൊലീസുകരുടെ മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി