കേരളം

വൈദികനെ കൊലപ്പെടുത്തിയ കപ്യാര്‍ക്ക് സഭയും വിശ്വാസികളും മാപ്പ് നല്‍കുന്നു: മാര്‍ ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്


മലയാറ്റൂര്‍: കൊല്ലപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തിന് കാരണക്കാരനായ മുന്‍ കപ്യാര്‍ ജോണിക്ക് സഭയും വിശ്വാസികളും പ്രാര്‍ത്ഥനാ മനോഭാവത്തോടെ മാപ്പ് നല്‍കുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 

ജോണിയോട് ക്ഷമിക്കാനുള്ള ആത്മശക്തി ഫാ. സേവ്യറിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ലഭിക്കാന്‍ നാം കൂട്ടായി പ്രാര്‍ത്ഥിക്കണം. അദ്ദേഹത്തോട് ക്ഷമിക്കുന്നതിലൂടെയും കാരുണ്യത്തിന്റെ സമീപനം സ്വീകരിക്കുന്നതിലൂടെയും നമ്മിലെ ക്രിസ്തീയതക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. 

ജോണിയുടെ കുടുംബം പ്രത്യാശേേയാടെ ജീവിക്കാന്‍ അവര്‍ക്കായും നാം പ്രാര്‍ത്ഥിക്കണം. നിരാശനെങ്കിലും സംഭവത്തില്‍ ജോണി പശ്ചാതപിക്കുന്നുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ പശ്ചാതാപം ആത്മാര്‍ത്ഥതയുള്ളതാകട്ടേയെന്നും അതുവഴി രക്ഷകനില്‍ അഭയം തേടാനുള്ള ശക്തി അദ്ദേഹത്തിന് ലഭിക്കട്ടേയെന്നും നമ്മള്‍ പ്രാര്‍ത്ഥിക്കണം, ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ