കേരളം

ട്വന്റി 20യെ പ്രശംസിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, ഡല്‍ഹി ഇതു മാതൃകയാക്കുമെന്ന് സോമനാഥ് ഭാരതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ കിഴക്കമ്പലത്ത്. രാജ്യത്തുടനീളം ട്വന്റി20 മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ദേശിയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിഗ്, കേരളത്തിന്റെ ചുമതലയുള്ള ആംആദ്മി പാര്‍ട്ടി ദേശീയകമ്മിറ്റിയംഗവും എംഎല്‍എയും മുന്‍ ഡല്‍ഹി നിയമ മന്ത്രിയുമായ അഡ്വ. സോമനാഥ് ഭാരതി, ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് കിഴക്കമ്പലത്ത് എത്തിയത്. 

ജനങ്ങളുടെ ആവശ്യങ്ങളെ മനസിലാക്കി തരം തിരിച്ച് പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചിരിക്കുകയാണ് ട്വന്റി 20യെന്ന് സോമനാഥ് ഭാരതി പറഞ്ഞു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാം മതൃകയാക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രിയുമായി പങ്കുവെക്കുമെന്ന് സോമനാഥ് ഭാരതി അറിയിച്ചു. 
 
ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളായ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ്, ലക്ഷം വീട് കോളനി, റോഡ് നിര്‍മ്മാണം, തോട് നിര്‍മ്മാണം എന്നിവ സംഘം സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി