കേരളം

മദ്യലഹരിയില്‍ തൊണ്ണൂറു വയസുള്ള ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്തു, അന്‍പതുകാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മദ്യലഹരിയില്‍ തൊണ്ണൂറു വയസുള്ള ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത അന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ആക്രമണത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യവീട്ടില്‍ താമസിക്കുന്ന ഇയാള്‍, ഭാര്യ അയല്‍വീട്ടിലേക്കു പോയ സമയത്ത് ഭാര്യാമാതാവിനെ ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രായമായ സ്ത്രീയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ചികിത്സയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് സംഭവം പൊലീസില്‍ അറിയുന്നത്. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ബലാത്സംഗം, പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനം തുടങ്ങിയ വകുപ്പുകള്‍ക്കാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ