കേരളം

മുന്നണി വിപുലീകരണം ഉടന്‍, ആരോടും അയിത്തം ഇല്ലെന്ന് വൈക്കം വിശ്വന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് അനുകൂല സൂചന നല്‍കി മുന്നണി വിപുലീകരണം ഉടനെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാനസേേമ്മളനങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ എല്‍ഡിഎഫ് ഉടന്‍ ചേരണമെന്ന് ഘടകകക്ഷികളില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുന്നണിയിലേക്ക് വരാന്‍ സാധ്യതയുളള, ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കക്ഷികളെ ഉള്‍പ്പെടുത്തും. കെ എം മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് സഹകരിക്കാന്‍ കഴിയുന്ന ഏതൊക്കേ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്ന് മുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം കെ എം മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മുന്നണി വിപുലീകരണത്തിന് സിപിഐക്ക് എതിര്‍പ്പില്ല. മാണിയുടെ കാര്യത്തില്‍  സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത