കേരളം

തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല, നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണമെന്ന് എം എ ബേബി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ത്രിപുര തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ സ്വാധീനത്തില്‍ ഉണ്ടായ വന്‍ ഇടിവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പോരായ്മകളുണ്ടായി. നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണമെന്നും തോല്‍വി സമ്മതിച്ച് എം എ ബേബി തുറന്നടിച്ചു.

വ്യാജപ്രചരണങ്ങള്‍ നേരിടണമെങ്കില്‍ നേതാക്കള്‍ക്ക് ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം വേണം. ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാനും നേതൃത്വത്തിന് സാധിച്ചില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ നേടിയെടുക്കുന്നതിലും സിപിഎം പരാജയപ്പെട്ടുവെന്നും  എം എ ബേബി വിമര്‍ശിച്ചു. 

ത്രിപുര തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നി മേഖലകളില്‍ സംസ്ഥാന പിന്നോട്ടുപോയി. തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും എം എ ബേബി നിര്‍ദേശിച്ചു. അതേസമയം  ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പരിഹാരം കോണ്‍ഗ്രസുമായി സഖ്യമല്ലെന്നും എം എ ബേബി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍