കേരളം

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്; ജോയിസ് ജോര്‍ജ് എംപിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയിസ് ജോര്‍ജ് എംപിയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ തൊടുപുഴ കോടതിയില്‍ ജോയിസ് ജോര്‍ജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. 

ജോയിസ് ജോര്‍ജിന് ഭൂമി ലഭിച്ചത് നിയമപരമായ വഴികളിലൂടെയാണ്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചില്ല. പണം നല്‍കി ഭൂമി വാങ്ങിയത് ജോയിസ് ജോര്‍ജിന്റെ പിതാവാണെന്നും പിന്നീട് സര്‍ക്കാര്‍ 200ല്‍ പട്ടയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു