കേരളം

തളിപറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; മാലയും കണ്ണടയും തകര്‍ത്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും കണ്ണടയും തകര്‍ത്ത നിലയില്‍.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. 

താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം രാജ്യത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അതാതിടത്തെ കളക്ടര്‍മാരും എസ്പിമാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കര്‍ശന നടപടികള്‍ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കി.

ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത്തരം സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി