കേരളം

അച്ഛനും അമ്മയും ഷെഫിന്‍ ജഹാനെ സ്വീകരിക്കുമെന്ന് പ്രതീക്ഷ; തുടര്‍ന്നും കേരളത്തില്‍ തന്നെ കഴിയണം: ഹാദിയ

സമകാലിക മലയാളം ഡെസ്ക്

സേലം: ഷെഫിന്‍ ജഹാനെ തന്റെ മാതാപിതാക്കള്‍ മരുമകനായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാദിയ. ഭര്‍ത്താവിനും ഒപ്പം മാതാപിതാക്കള്‍ക്കും ഒപ്പം കേരളത്തില്‍ കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാദിയ പറഞ്ഞതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സുപ്രിം കോടതി വിധി വന്നതിനു പിന്നാലെ ഡല്‍ഹിയില്‍നിന്ന് ഷെഫിന്‍ ജഹാന്‍ വിളിച്ചിരുന്നു. സുപ്രിം കോടതി വിവാഹം സാധുവാണെന്ന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്. ഷെഫിന്‍ ജഹാനും അതീവ സന്തോഷത്തിലാണെന്ന് ഹാദിയ പറഞ്ഞു.

തനിക്കൊപ്പം നിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയുണ്ട്. ഭാവി എങ്ങനെ വേണമെന്നു തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ കഴിയണമെന്നാണ് ആഗ്രഹം. ഷെഫിന്‍ ജഹാന്‍ ഇപ്പോള്‍ കൊല്ലത്തെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കൊല്ലത്തുതന്നെ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. 

മാതാപിതാക്കളെ വിട്ടുപോവാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഹാദിയ പറഞ്ഞു. അവര്‍ ഷെഫിന്‍ ജഹാനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കു മടങ്ങാന്‍ ഹൗസ് സര്‍ജന്‍സി തീരാന്‍ കാത്തിരിക്കുകയാണെ് ഹാദിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ