കേരളം

കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപിക്കൊപ്പം; എല്‍ഡിഎഫില്‍ പിന്നെ എങ്ങനെ തുടരനാകും: വീരേന്ദ്രകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തല്‍ക്കാലം ജെഡിഎസുമായി ജെഡിയുമായി ലയനത്തിനില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റില്‍ മത്സരിക്കാന്‍ ജെഡിയുവിനെ തീരുമാനിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വീരേന്ദ്രകുമാര്‍ രംഗത്തുവന്നത്.

ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിക്കൊപ്പമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നെ എങ്ങനെയാണ് അവര്‍ക്ക് കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുന്നതെന്നും വീരേന്ദ്രകുമാര്‍ ചോദിച്ചു. രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ ഇന്നുതന്നെ തീരുമാനിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയതില്‍ പ്രതിഷേധിച്ചായിരുന്നു എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി