കേരളം

 കൊല്ലത്ത് വീണ്ടും കൊടികുത്തല്‍ ; സിപിഎം കൊടികുത്തിയതോടെ വര്‍ക്‌ഷോപ്പ് തുറക്കാനാകാതെ ഉടമ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൊല്ലത്ത് മറ്റൊരു കൊടികുത്തല്‍ വിവാദം. വലിയ പ്രതീക്ഷകളോടെ വര്‍ക്‌ഷോപ്പിനായി പണിത ഒറ്റമുറികടയ്ക്ക് മുന്നില്‍ സിപിഎം കൊടി നാട്ടിയതോടെ നട്ടംതിരിയുകയാണ് കൊല്ലം ആയുര്‍ സ്വദേശി പാര്‍ത്ഥന്‍ ഉണ്ണിത്താന്‍. കടയുടെ ഉള്‍ഭാഗം മണ്ണിട്ട് നിരപ്പാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സിപിഐഎം നേതാക്കള്‍ മൂന്നുമാസം മുമ്പ് ഇവിടെ കൊടിനാട്ടിയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വര്‍ക്‌ഷോപ്പ് പൂട്ടിയതോടെ ഇവിടം മദ്യപാന സംഘങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. നോക്കുകൂലി ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് നേതാക്കള്‍ തന്റെ പ്രസ്ഥാനം തകര്‍ത്തതെന്ന് പാര്‍ത്ഥന്‍ പറഞ്ഞു. സാധനങ്ങള്‍ ഇറക്കിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ നോക്കുകൂലി ചോദിച്ചു. ഇത് തരാന്‍ പറ്റില്ലെന്ന് പറഞ്ഞ തന്നെ മാനസികമായി പീഡിപ്പിച്ചതായും പാര്‍ത്ഥന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്