കേരളം

ബിജെപിയിലേക്ക് ക്ഷണിച്ചു; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. എന്നാല്‍ താന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയെന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോപണം സുധാകരന്‍ നിഷേധിച്ചു. 

കണ്ണൂരില്‍ നിന്നുള്ള ചില ബിജെപി നേതാക്കളാണ് ദൂതുമായി തന്റെയടുത്ത് വന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ എന്നിവരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു ക്ഷണം.

വിസമ്മതം അറിയിച്ചു തന്റെ രാഷ്ട്രീയ നിലപാട് അവരെ വ്യക്തമായി ബോധ്യപ്പെടുത്തിയതോടെ പിന്നീട് അത്തരം നീക്കങ്ങളൊന്നും ഉണ്ടായില്ല. ചര്‍ച്ച പോലും ഉണ്ടായിട്ടില്ല .സ്വകാര്യ ടിവി ചാനല്‍ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങളായാണു താന്‍ കാണുന്നത്. കോണ്‍ഗ്രസ് വിടേണ്ട സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. 

കെ.സുധാകരന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നു കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ