കേരളം

ലൈറ്റ് മെട്രോയുടെ ചുമതല എസ്എന്‍സി ലാവ്‌ലിനെ ഏല്‍പ്പിക്കും; ടോം ജോസിനെ ഉപദേശകനാക്കുമെന്നും ജയശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈറ്റ് മെട്രോയില്‍ ഡിഎംആര്‍സിയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ അഡ്വ.ജയശങ്കര്‍ രംഗത്ത്. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞാല്‍ പത്ത് ശതമാനം കമ്മീഷന്‍. അഴിമതി, കുംഭകോണം, തീവെട്ടിക്കൊള്ള എന്നായിരിക്കും സഖാക്കള്‍ പറയുക. എന്നാല്‍ എല്‍ഡിഎഫിന്റെ തീരുമാനം സുതാര്യത ഉറപ്പിക്കാനും ജനങ്ങള്‍ അര്‍പ്പിച്ച ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കുമെന്നും ജയശങ്കര്‍ പരിഹിസിച്ചു

സത്യം പറഞ്ഞാല്‍, ഡിഎംആര്‍സിയെ ഒഴിവാക്കിയതല്ല, കണ്‍സള്‍ട്ടന്‍സി കരാറിന്റെ കാലാവധി കഴിഞ്ഞു,അവര്‍ സ്വയമേവ ഒഴിഞ്ഞു പോകുന്നതാണ്.ഡിഎംആര്‍സി അയച്ച കത്തിനു മറുപടി അയച്ചില്ല, മുഖ്യമന്ത്രി കാണാന്‍ അനുമതി നല്‍കിയില്ല എന്നൊക്കെ ശ്രീധരന്‍ പറയുന്നത് വിവരക്കേടാണ്. കേരള മുഖ്യമന്ത്രി വളരെ തിരക്കുള്ള ആളാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിനിടയില്‍ സെക്രട്ടേറിയറ്റില്‍ തന്നെ വല്ലപ്പോഴുമാണ് പോകുന്നതെന്നും ജയശങ്കര്‍ പറയുന്നു

ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചയാളാണ് ഈ ശ്രീധരന്‍. ഈ വര്‍ഷം തന്നെ ഭാരതരത്‌നം കൊടുക്കാനും സാദ്ധ്യതയുണ്ട്. ഉങഞഇയെ വച്ച് വര്‍ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന സര്‍ക്കാരിന് സാധ്യമല്ല.ഇ ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണുപോകുകയൊന്നുമില്ല. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചപോലെ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കില്ല. കമ്മീഷനും വാങ്ങില്ല. ലൈറ്റ് മെട്രോയുടെ നിര്‍മ്മാണ ചുമതല എസ്എന്‍സി ലാവലിനെ ഏല്പിക്കും. മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കുമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു