കേരളം

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ ക്യാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ ക്യാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസാണ് ക്യാബിനറ്റ് രേഖകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച ക്യാബിനറ്റ് രേഖകള്‍ ഫയലില്‍ കാണാനില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമനത്തിലെ ക്യാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുളള പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്്. പരിശോധന വിഷയങ്ങളില്‍ നിന്നും  സോളാര്‍ കമ്മീഷന്‍ വ്യതിചലിച്ചതായും ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതില്‍ വാദം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍