കേരളം

ഷുഹൈബ് വധം: പ്രതികളെ പുറത്താക്കി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധമുള്ള നാലുപേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആകാശ് തില്ലങ്കേരി,ടി.കെ അസ്‌കര്‍, കെ.അഖില്‍.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇവര്‍നാലുപേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലായെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഇവരെ പുറത്താക്കാന്‍ കാരണം എന്നാണ് സിപിഎം വിശദീകരണം നല്‍കിയിരിക്കുന്നത്.

ഷുഹൈബ് വധത്തിന്റെ പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായി നില്‍ക്കുമ്പോഴാണ് പുറത്താക്കല്‍ നടപടി. വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി വരെ രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്