കേരളം

പ്രതിയെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ ആദ്യം പരിഗണിക്കണം ; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദിലീപ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ ആദ്യം പരിഗണിക്കണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു. 

നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. അതിന്റെ എഴുതി തയ്യാറാക്കിയ ശബ്ദത്തിന്റെ രേഖകളും വേണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ ഇരയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി കോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. ആ ഉത്തരവിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ രണ്ട് ഹര്‍ജികളും ഹൈക്കോടതി നാളെ പരിഗണിക്കും. 

കേസില്‍ 14 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി