കേരളം

ബിജെപി ബിഡിജെഎസിനെ ഭിന്നിപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി; സംഘടനാ ചുമതലയുമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത ബിജെപി നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന് എംപി സ്ഥാനം നല്‍കുമെന്നത് വ്യാജവാര്‍ത്തയാണെന്നത് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസില്‍ ഭിന്നത ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വെള്ളാപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെതല്ലെന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചത്. താന്‍ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന് നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും സംഘടനാ ചുമതലുമായി മുന്നോട്ട് പോകനാണ് തന്റെ തീരുമാനമെന്നും തുഷാര്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ നാവാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകാന്‍ ഇടയായതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തുഷാറിനെ അറിയിച്ചിരുന്നു. ബിഡിജെഎസ് ആദ്യം മുന്നണി മര്യാദകള്‍ പാലിക്കാന്‍ തയ്യാറകണമെന്നും അമിത് ഷാ ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റിയില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലെ പാര്‍ട്ടി ഘടകം ഒറ്റക്കെട്ടായി ഈ തീരുമാനത്ത എതിര്‍ത്തിരുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി രാപകല്‍ പണിയെടുക്കുന്ന ആളുകള്‍ക്ക പകരം പുതുതായി വരുന്ന ആളുകള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന ദേശീയ നേതൃത്വത്തിന്റെ രീതിയോട് സംസ്ഥാന ഘടകത്തിന് വലിയ വിയോജിപ്പുണ്ടായിരുന്നു. ഇതാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വിനയായത്. മഹാരാഷ്ട്രിയില്‍ നിന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രാജ്യസഭയിലെത്തുക. 18 സ്ഥാനാര്‍ത്ഥികളുള്ള പട്ടികയില്‍ എ്ട്ടുപേര്‍ പുതുമുഖങ്ങളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്