കേരളം

ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് വന്‍ തിരിച്ചടി : വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണ്. ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏത് അടവും  ബിജെപി പയറ്റുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാജ്യസഭ സീറ്റ് പ്രഖ്യാപനത്തോടെ ബിഡിജെഎസ് - ബിജെപി ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഘടകകക്ഷികള്‍ക്ക് വാഗ്ദാനം നല്‍കിയത് കൊടുക്കാനുള്ള മര്യാദ ബിജെപി നേതൃത്വം കാണിക്കണം. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബിജെപിക്ക് വളരാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് നേതൃത്വം ഇപ്പോള്‍ ബിഡിജെഎസ്സിന്റെ പിറകെ നടക്കുകയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുന്നണി ബന്ധത്തെക്കുറിച്ചും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ചും തീരുമാനിക്കാനായി 14 ന് ചേരുന്ന ബിഡിജെഎസ് നേതൃയോഗം നിര്‍ണായകമാകും. അതേസമയം രാജ്യസഭ സീറ്റ് തങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ബിഡിജെഎസ്‌നി പുറമെ, സികെ ജാനു അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികളും ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനലംഘനത്തില്‍ അതൃപ്തരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്