കേരളം

വയല്‍ക്കിളികളുടെത് കലാപത്തിനുള്ള ആഹ്വാനം; ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായവരെ സംഘടിപ്പിച്ച് വാര്‍ത്താ സമ്മേളനവുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനു വയല്‍ഭൂമി വിട്ടുനല്‍കാന്‍ കര്‍ഷകര്‍ സമ്മതപത്രം നല്‍കിയതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതിനെതിരെ വയല്‍ക്കിളികള്‍ നുണപ്രചരണം നടത്തി നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം. വയല്‍ഭൂമി റോഡിനു വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയ അന്‍പതോളം ഭൂവുടമകളെയും സംഘടിപ്പിച്ചാണ് സിപിഎം നേതാക്കളുടെ വാര്‍ത്തസമ്മേളനം. 

ഭൂമി വിട്ടിനല്‍കാന്‍ തീരുമാനിച്ചവര്‍ തന്നെ സത്യാവസ്ഥ വ്യക്തമാക്കുമ്പോള്‍ വയല്‍ കിളികള്‍ അനാവശ്യമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. കീഴാറ്റൂര്‍ വയല്‍ മേഖലയില്‍ ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ അറുപത് ഭൂവുടമകളില്‍ 56 പേരും ജയിംസ് മാത്യു എംഎല്‍എയ്ക്ക് സമ്മതപത്രം കൈമാറിയിരുന്നു. സര്‍ക്കാരിനു നേരിട്ട് ഏറ്റെടുക്കാവുന്ന ഭൂമിയാണെങ്കിലും വിവാദമായ സാഹചര്യത്തിലാണ് സമ്മതപത്രം നല്‍കിയതെന്നാണ് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍ സമ്മതപത്രം നല്‍കിയെന്നതു വെറും നാടകമാണെന്നും ഭൂവുടമകളും കര്‍ഷകരും തങ്ങള്‍ക്കൊപ്പമാണെന്നാണ് വയല്‍ക്കിളി കൂട്ടായ്മയുടെ വാദം. ഏറ്റെടുക്കുന്ന ഭൂമിക്കു കീഴാറ്റൂരിലെ ജനങ്ങള്‍ക്കു പരമാവധി വില നല്‍കും. പിന്നീടുണ്ടാകുന്ന യാത്രാപ്രശ്‌നം പരിഹരിക്കാന്‍ റോഡ് വീതികൂട്ടുന്നതിന് ഒന്നര കോടി രൂപ വകയിരുത്തിയതായി എംഎല്‍എ അറിയിച്ചിട്ടുണ്ട്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമങ്ങളാണു നാട്ടില്‍ നടക്കുന്നത്. ഇവരുടെ നുണപ്രചരണങ്ങള്‍ നാട്ടുകാര്‍ അംഗീകരിക്കില്ല. വികസനത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ചിലരുടെ എല്ലാ അവകാശവാദങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ നാടിന്റെ സൈ്വര്യജീവിതവും സമാധാനവും തകര്‍ക്കാന്‍ വയല്‍ക്കിളികള്‍ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''