കേരളം

കീഴാറ്റൂരില്‍ സിപിഎമ്മിന്റെത് അപമാനകരമായ തെമ്മാടിത്തമെന്ന്  കെകെ രമ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കീഴാറ്റൂരില്‍ സിപിഎംപോലീസ് തേര്‍വാഴ്ചയാണ് നടമാടുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ.നവലിബറല്‍ വികസന ഭീകരതയില്‍ നിന്ന് സ്വന്തം കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകജനത നടത്തുന്ന ജനാധിപത്യ പ്രക്ഷോഭത്തെ സിപിഎം നേതൃത്വം വേട്ടയാടി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രമ പറഞ്ഞു.

വൃദ്ധരും സ്ത്രീകളും അടക്കമുള്ള സമരസഖാക്കളെ ബലം പ്രയോഗിച്ചാണ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു ജനകീയ സമരത്തെ തകര്‍ക്കാന്‍ സമരപ്പന്തല്‍ തന്നെ പരസ്യമായി കത്തിക്കുന്ന അപമാനകരമായ തെമ്മാടിത്തത്തിനാണ് സിപിഎം കീഴാറ്റൂരില്‍ നേതൃത്വം നല്‍കുന്നത്. സമരത്തെ പിന്തുണക്കാനെത്തുന്നവരെ തടയാനും ഭീഷണിപ്പെടുത്താനും സിപിഎം അവിടെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നുവെന്ന ഗൗരവമേറിയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. സമരങ്ങളെ സഹായിക്കാന്‍ പുറത്ത് നിന്ന് ആര്‍ക്കും വന്നുകൂടെന്ന ജനാധിപത്യവിരുദ്ധമായ തിട്ടൂരങ്ങള്‍ സമരപ്രവര്‍ത്തകരെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള തീരുമാനത്തിന്റെ മാത്രം ഭാഗമാണ്.

അധികാരത്തിന്റെയും ഗുണ്ടാശേഷിയുടേയും പിന്‍ബലത്തില്‍ സമരസംഘാടകര്‍ക്ക് നേരെ വധഭീഷണിയടക്കം പലതരം വെല്ലുവിളികളാണ് സിപിഎം നേതൃത്വം ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. വയല്‍ നികത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ പേരില്‍ കര്‍ഷകത്തൊഴിലാളി മുത്തശ്ശിക്ക് നേരെ പോലും കൊലവിളി മുഴക്കാന്‍ മടിയില്ലാത്ത ഗുണ്ടാസംഘമായി അധഃപതിച്ചിരിക്കുന്നു സിപിഎം നേതാക്കള്‍.

തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും കീഴ്‌പ്പെട്ട് ജീവിക്കാത്തവരെ ആക്രമിച്ചും അപവാദം പറഞ്ഞുപരത്തി അധിക്ഷേപിച്ചുമെല്ലാം വേട്ടയാടുന്ന സിപിഎം നേതൃത്വത്തിന്റെ നെറികെട്ട പതിവ് പ്രയോഗങ്ങളുടെ ഇരകളാവുകയാണ് കീഴാറ്റൂരിലെ സമരസഖാക്കള്‍. മഹാരാഷ്ട്രയില്‍ ഇരകള്‍ക്കൊപ്പം ഓടുന്നവര്‍ കീഴാറ്റൂരില്‍ വേട്ടക്കാര്‍ക്കൊപ്പം നായാടുന്നതിന്റെ ഇരട്ടത്താപ്പ് സിപിഎം നേതൃത്വം വിശദീകരിക്കട്ടെ.

അന്യം വന്നു കൊണ്ടിരിക്കുന്ന പാടശേഖരങ്ങളിലെ അവസാനതുരുത്തുകള്‍ക്ക് വേണ്ടിയുള്ള ഈ ധര്‍മ്മസമരം തീര്‍ച്ചയായും അന്നത്തിനും പാരിസ്ഥിതിക അതിജീവനത്തിനുമായുള്ള ജീവല്‍ പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണക്കുക പ്രധാനമാണ്.

തികച്ചും ന്യായവും ജനാധിപത്യപരവുമായ കീഴാറ്റൂരിന്റെ ജനകീയ സമരത്തെ അധികാരവും ഗുണ്ടായിസവും ഭീഷണിയും ഉപയോഗിച്ച് ആക്രമിച്ച് തകര്‍ക്കാനുള്ള ശ്രമം ചെറുക്കാന്‍ തീര്‍ച്ചയായും ജനാധിപത്യവാദികളായ മുഴുവന്‍ മനുഷ്യരും ഒന്നിച്ചണിചേരണമെന്ന് രമ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു